എയ്ഡ്‌സ് രോഗികളെ തൃശൂരില്‍ ആദ്യമായി ശുശ്രൂഷിച്ച് മാതൃകയായ പെരിങ്ങണ്ടൂര്‍ പീസ് ഹോം മുന്‍ ഡയറക്ടറും തൃശ്ശൂര്‍ അതിരൂപതയിലെ സീനിയര്‍ വൈദികനുമായ ഫാ. വര്‍ഗീസ് പാലത്തിങ്കലിനെ എന്‍സിസി കേഡറ്റുകള്‍ ആദരിച്ചു. എയ്ഡ്‌സ് ദിനത്തില്‍ സംഘടിപ്പിച്ച ആദര ചടങ്ങ് 24 കേരള ബറ്റാലിയന്‍ എന്‍സിസി ഓഫീസര്‍ മേജര്‍ പി ജെ സ്‌റ്റൈജു ഉദ്ഘാടനം ചെയ്തു. ഫാ.വര്‍ഗ്ഗീസ് പാലത്തിങ്കലിന് സപ്തതി ദിനാശംസകള്‍ നേര്‍ന്ന കേഡറ്റുകള്‍ക്ക് മധുരവും നല്കിയാണ് യാത്രയാക്കിയത്. എന്‍.സി.സി അണ്ടര്‍ ഓഫിസര്‍മാരായ എ.ആര്‍ അമല്‍ രാജ്, പി.എ ശ്രുതി എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT