കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യ ഇടവക ദേവാലയത്തില്‍ തിരുന്നാള്‍ സമാപിച്ചു.
ശനി, ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായാണ് ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മറിയം ത്രേസ്യയുടെയും, വിശുദ്ധരായ സെബാസ്ത്യാനോസിന്റെയും, അന്തോണീസിന്റെയും സംയുക്ത തിരുന്നാള്‍ ആഘോഷിച്ചത്. ശനിയാഴ്ച്ച വൈകീട്ട് 5.30 ന് ഫാ. ജിയോ ഫ്രാന്‍സിസ് കാര്‍മ്മികനായുള്ള ദിവ്യബലിയെ തുടര്‍ന്ന് വിശുദ്ധരുടെ രൂപം എഴുന്നെള്ളിച്ചു. തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 9.30 ന് നടന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. വിജു കോലങ്കണി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസഫ് നെടുങ്ങനാല്‍ സഹകാര്‍മ്മികനായി. വികാരി ഫാ ബിജു ജോസഫ് ആലപ്പാട്ട് കൈക്കാരന്‍മാരായ ബെഫിന്‍ അറങ്ങാശ്ശേരി, ജോയ് പാലയൂര്‍, ജനറല്‍ 1കണ്‍വീനര്‍ ഡേവീസ് അതിയുന്തന്‍ എന്നിവരടങ്ങിയ തിരുന്നാള്‍ കമ്മിറ്റിയാണ് ആഘോഷത്തിന് നേതൃത്വം നല്‍കിയത്.