വിശുദ്ധ സിസിലി പുണ്യവതിയുടെ തിരുനാളും കുടുംബ സംഗമവും നടത്തി

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഇടവകയിലെ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍, വിശുദ്ധ സിസിലി പുണ്യവതിയുടെ തിരുനാളും കുടുംബ സംഗമവും നടത്തി. രാവിലെ നടന്ന പാട്ടുകുര്‍ബ്ബാനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വൈകീട്ട് ഇടവക വികാരി ഫാ. ജയ്‌സണ്‍ മാറോക്കിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പ്രസിഡന്റ് സേവിയര്‍ ജോസഫ് അധ്യക്ഷനായി. സെക്രട്ടറി മിഥുറോസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ.ജയ്‌സണ്‍ മാറോക്കി മുഖ്യപ്രഭാഷണം നടത്തി.

 

ADVERTISEMENT