മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത് വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യു. പി വിഭാഗം നാടകത്തില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളെയും നല്ല നടനായി തെരഞ്ഞെടുത്ത പി.ആര്‍,സാതിക്, തമിഴ് പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ബിസ്റ്റോ തോമസ് എന്നിവരെയും നാടകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെയും ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ട്രോഫികളുമായി ആഹ്ലാദ പ്രകടനവും നടത്തി. മറ്റം സെന്റര്‍ ചുറ്റിയ ആഹ്ലാദ പ്രകടനം സ്‌കൂളിലെത്തി സമാപിച്ചു.