അനുമോദന സദസ് സംഘടിപ്പിച്ചു

മഹിളാ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് കമ്മിറ്റി അനുമോദന സദസ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബ്ലോക്കിനു കീഴില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വനിതാ അംഗങ്ങളേയും, വേലൂര്‍, പോര്‍ക്കുളം, കാട്ടകാമ്പാല്‍ എന്നീ പഞ്ചാത്തു പ്രസിഡണ്ടുമാരേയുമാണ് അനുമോദിച്ചത്. ഇന്ദിരാ ഭവനില്‍ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കവിതാ പ്രേം രാജിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് സി.ബി രാജീവ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം മണ്ഡലം പ്രസിഡണ്ട് തോമസ്, സുമ ഗംഗാധരന്‍, വിജിലി മോശ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തു പ്രസിഡണ്ടുമാരായ കെ.ജയശങ്കര്‍, കെ.എ ജ്യോതിഷ് , സ്വപ്ന രാമചന്ദന്‍ തുടങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT