കുന്നംകുളം പോര്‍ക്കളേങ്ങാട് വട്ടിരിങ്ങല്‍ക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 16 ന് വിവിധ പരിപാടികളോടുകൂടി ആഘോഷിക്കും. ഉത്സവം തല്‍സമയം സിസിടിവി പ്രേക്ഷകരിലേക്ക് എത്തിക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് ഞായറാഴ്ച കൊടിയേറ്റവും 12ന് ബുധനാഴ്ച കുന്നംകുളം പോലീസിന്റെ നേതൃത്വത്തില്‍ ക്ഷേത്ര ഭാരവാഹികളും ഉത്സവാഘോഷ കമ്മിറ്റികളുടെയും സുരക്ഷാക്രമീകരണ യോഗവും നടന്നിരുന്നു. ശനിയാഴ്ച ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ ഫണ്ട് സമാഹരണം നടത്തി നിര്‍മിച്ച നടപ്പുര സമര്‍പ്പണവും നടക്കല്‍ പറവെപ്പും ഉണ്ടായി. രാത്രി പുനര്‍ജ്ജനി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘അനന്തരം’ എന്ന നാടകം അരങ്ങേറും. ഉത്സവ ദിവസമായ ഞായറാഴ്ച വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാവിലെ 9 മണി മുതല്‍ 11 മണി വരെ നടക്കല്‍ പറ വൈകിട്ട് 3:00 മണിക്ക് ദേവസ്വം പൂരം എഴുന്നള്ളിപ്പും ഉണ്ടായിരിക്കും.