സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കുരിശ് പള്ളി പെരുന്നാള്‍ ആഘോഷത്തിന് തുടക്കമായി

പെലക്കാട്ട് പയ്യൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കുരിശ് പള്ളിയിലെ പെരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. ശനി ഞായര്‍ ദിവസങ്ങളിലായാണ് കുരിശ് പള്ളിയിലെ പെരുന്നാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച്ച വൈകീട്ട് 7 മണിക്ക് കുരിശ് പള്ളിയില്‍ നടന്ന സന്ധ്യ നമസ്‌ക്കാരത്തിന് വികാരി ഫാ.ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ് കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നേര്‍ച്ച വിതരണവുമുണ്ടായി. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കൊടിയും സ്ലീബായും കുരിശ് പള്ളിയില്‍ നിന്നാരംഭിച്ച് ദേശം ചുറ്റി സമാപിക്കും. തുടര്‍ന്ന് ആശീര്‍വ്വാദവും നേര്‍ച്ച വിതരണവും നടക്കും. വികാരി ഫാ.ഗീവര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, കൈസ്ഥാനി പി. കെ. പ്രജോദ് പ്രാദേശിക മെമ്പര്‍ കെ.പി. ബാബു, കണ്‍വീനര്‍ സി.സി. വര്‍ഗ്ഗീസ് എന്നിവര്‍ പെരുന്നാള്‍ ആഘേഷത്തിന് നേതൃത്വം നല്‍കും.

ADVERTISEMENT