തായങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

ചൂണ്ടല്‍ തായങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശ്രീരാജ് നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രകമ്മിറ്റി പ്രസിഡണ്ട് ഏ.വി.വല്ലഭന്‍, സെക്രട്ടറി ലക്ഷമീ നാരായണന്‍, ട്രഷറര്‍ പി. രാമചന്ദ്രന്‍, ദേവസ്വം ഓഫീസര്‍ ടി.കെ. ധന്യ എന്നിവര്‍ സംബന്ധിച്ചു. ഞായറാഴ്ച്ച മുതല്‍ 22-ാം തിയ്യതി ശനിയാഴ്ച്ച വരെയുള്ള ഉത്സവകാലം മുഴുവനും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കായി ഉച്ചയ്ക്ക് പ്രസാദ ഊട്ടും, രാത്രിയില്‍ ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും നടക്കും. ഫെബ്രുവരി 22 ശനിയാഴ്ച്ച ആറാട്ടോടുകൂടി ഉത്സവ ചടങ്ങുകള്‍ക്ക് കൊടിയിറങ്ങും.

ADVERTISEMENT