ദുബായിലെ പൂരക്കാലങ്ങള് കഴിഞ്ഞു, ഇനി പെരുന്നാളിന്റെ വരവാണ്. ബാന്‍ഡ് സെറ്റിന്റെ അകമ്പടിയില്‍ തിങ്കളാഴ്ച വൈകീട്ട് ദുബായില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര ഗാന രചയിതാവായ ഹരി നാരായണനും, ആര്‍ജെ മിഥുനും
പെരുന്നാള്‍ അനൗണ്‍സ്മെന്റ് ഉദ്ഘാടനം ചെയ്തു. 2026 ഫെബ്രുവരി ഒന്നിന് ഖിസൈസിലെ അമിറ്റി സ്കൂളില്‍ കുന്നംകുളം പെരുന്നാള്‍ സീസണ് 2 അരങ്ങേറും. വത്സരാജ് നയിക്കുന്ന രാഗദീപം ബാന്‍ഡ്സെറ്റും, ചൊവ്വല്ലൂര്‍ മോഹനന് വാരിയര്‍ നേതൃത്വം നല്കുന്ന 51ല്‍ പരം കലാകാരന്മാര് അണിനിരക്കുന്ന ചെണ്ട മേളം, സ്ഫടികം ശിങ്കാരി മേളം തമ്പോറും ഉണ്ടാകും.
പെരുന്നാള്‍ രാത്രി സംഗീത വിരുന്നൊരുക്കാന്‍ പ്രശസ്ത പിന്നണി ഗായകനും, അഭിനേതാവും, സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ബാന്‍ഡും സ്റ്റീഫന്‍ ദേവസിയുടെ സംഗീതവും നടക്കും. കുന്നംകുളം പെരുന്നാള്‍ അനൗണ്‍സ്മെന്റ് ചടങ്ങില്‍ പഴഞ്ഞി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഷാജു സൈമണ്‍, പെരുന്നാള്‍ കണ്‍വീനര്‍ മാരായ സുനില്‍ സിഗ്മ, റോഷന് സത്യന്, സറിന് ചീരന്‍, പബ്ലിക് റിലേഷന്‍ കോഓര്‍ഡിനേറ്റര്‍ ബ്യൂട്ടി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.



