മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി പിഴ ഈടാക്കി കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തധികൃതര്‍. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആളൂര്‍ – പുത്തൂര്‍ റോഡിലെ പാടശേഖരത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മാലിന്യം വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഹരിത കര്‍മ സേനക്ക് കൈമാറ്റം ചെയ്യാന്‍ കഴിയുന്ന മാലിന്യങ്ങളാണ്, ആളൂര്‍ സ്വദേശികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. മാലിന്യത്തില്‍ നിന്ന് ലഭിച്ച തെളിവുകളില്‍ നിന്നും വലിച്ചെറിഞ്ഞവരെ തിരിച്ചറിയുകയും അടുത്ത ദിവസം പഞ്ചായത്ത് ഓഫീസിലെത്തി പിഴ അടക്കുവാനും നിര്‍ദേശം നല്‍കി.