കുന്നംകുളം – തൃശ്ശൂര്‍ റോഡിലെ എബി മാള്‍ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. എബി മാളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റിമേറ്റ് മാട്രിമോണി സ്ഥാപനത്തിലാണ് അഗ്‌നിബാധ ഉണ്ടായത്. ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് കുന്നംകുളം അഗ്‌നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. സ്ഥാപനത്തിലെ കമ്പ്യൂട്ടറുകള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ രേഖകള്‍ എന്നിവ കത്തി നശിച്ചതായാണ് വിവരം.