പെരുമ്പിലാവില്‍ രണ്ടിടങ്ങളില്‍ അഗ്‌നിബാധ. കോഴിക്കോട് റോഡില്‍ വിദ്യ റെസ്റ്റോറന്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പാതയോരത്തുമാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഇരുസ്ഥലങ്ങളില്‍ തീപിടുത്തം ഉണ്ടായത്. നാട്ടുകാര്‍ അറിയിച്ചതിന് തുടര്‍ന്ന് കുന്നംകുളത്ത് നിന്നും അഗ്‌നി രക്ഷ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുസ്ഥലങ്ങളിലും തീ നിയന്ത്രണ വിധേയമാക്കി.