കുന്നംകുളത്ത് ഒഴിഞ്ഞുകിടക്കുന്ന പറമ്പിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചു. കുന്നംകുളം ദയ റോയല്‍ ആശുപത്രിക്ക് സമീപം ഇന്ത്യന്‍ ഓയില്‍ പമ്പിന് മുന്‍വശമുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലെ പുല്ലിനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. തൊട്ടടുത്ത വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളമടിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കുന്നംകുളത്തെ അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി പടര്‍ന്നു പിടിച്ചു കൊണ്ടിരുന്ന തീ നിയന്ത്രണ വിധേയമാക്കി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡിക്‌സണ്‍ പോളിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ അമല്‍, ടോണി, ശരത്, ഗോഡ്‌സണ്‍ ചേര്‍ന്നാണ് തീ അണച്ചത്.