കുന്നംകുളം അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലുള്ള വടക്കാഞ്ചേരി റോഡിലെ സെന്റ് ജോര്‍ജ്ജ് കുരിശു പള്ളിയിലെ നവീകരിച്ച പ്രാര്‍ത്ഥനാലയത്തില്‍ അഗ്നിബാധ. കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ നവീകരണം പൂര്‍ത്തിയായ കുരിശു്പള്ളിയുടെ മുന്നിലെ ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വടക്കാഞ്ചേരി റോഡു വഴി കുന്നംകുളത്തേക്ക് വരികയായിരുന്ന അയ്യപ്പഭക്തന്മാര്‍ സംഭവം കണ്ട് ബസ് സ്റ്റാന്റ് യൂണിയന്‍ തൊഴിലാളികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവരെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.