പറപ്പൂക്കാവ് പൂരം; വെടിക്കെട്ടിന് അനുമതി

കേച്ചേരി പറപ്പൂക്കാവ് പൂരത്തിന് വെടിക്കെട്ടിന് അനുമതി. ഇന്ന് ഉച്ചയോടെയാണ് ജില്ലാ ഭരണകൂടം വെടിക്കെട്ടിന് അനുമതി നല്‍കിയത്. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് നടപടി. അഗ്‌നിശമന വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പര്യാപ്തമായ ഏഴു മീറ്റര്‍ വഴിയില്ലാത്തതിനാല്‍ അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നതോടെയാണ് വെടിക്കെട്ടിന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി 8.30ന് പറപ്പൂക്കാവ് കാവിലമ്മ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വെടിക്കെട്ട് നടക്കുക. ഇതോടെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കരിമരുന്നിന്റെ വിസ്മയ കാഴ്ച ആസ്വദിക്കാനാകുമെന്നതിന്റെ ആഹ്ലാദത്തിലാണ് പൂരപ്രേമികള്‍.

ADVERTISEMENT