25.2 C
Kunnamkulam
Thursday, August 20, 2026
Home Bureaus Kechery ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഓശാന ഞായര്‍ ആചരിച്ചു

ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ ഓശാന ഞായര്‍ ആചരിച്ചു

48

കുരിശിലേറ്റപ്പെടുന്നതിന് മുന്‍പായി ക്രിസ്തു, കഴുതപ്പുറത്ത് കയറി രാജകീയമായി ജറുസലേമിലേക്ക്എഴുന്നള്ളിയതിന്റെ ഓര്‍മ്മയ്ക്കായാണ് ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചത്.ഈന്തപ്പനയോലകളും ഒലിവു മരച്ചില്ലകളും വഴിയില്‍ വിരിച്ച് ജനങ്ങള്‍ ‘ഓശാന, ഓശാന, ദാവീദിന്റെ പുത്രന് ഓശാന’ എന്നു പറഞ്ഞതിന്റെ പ്രതീകമായി ക്രിസ്തുമത വിശ്വാസികള്‍ കുരുത്തോലകള്‍ കയ്യിലേന്തി പ്രദക്ഷിണവുമായി ഓശാനയുടെ ഓര്‍മ്മ പുതുക്കി. സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ നിരവധിവിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. ജെയിംസ് വടുക്കൂട്ട്, സഹവികാരി ഫാ. ജിയോ പുലിക്കോട്ടില്‍ എന്നിവര്‍ കാര്‍മ്മികരായി.

ADVERTISEMENT
error: Content is protected !!