കുന്നംകുളം ചെമ്മണ്ണൂരില്‍ തെങ്ങ് മുറിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ കുന്നംകുളം അഗ്‌നി രക്ഷാ സേന സാഹസികമായി രക്ഷിച്ച് താഴെയിറക്കി. കോട്ടപ്പടിയില്‍ താമസിക്കുന്ന വയനാട് സ്വദേശി 35 വയസുള്ള സുരേഷിനാണ് തെങ്ങ് മുറിക്കുന്നതിനിടയില്‍ രക്തസമ്മര്‍ദ്ദം കുറഞ്ഞ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതോടെ വിവരം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ജി.അജീഷ്., ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍ ആദര്‍ശ് എം.ജി.
എന്നിവര്‍ ചേര്‍ന്ന് ലാഡറില്‍ കയറി യുവാവിനെ വലയുടെ സഹായത്താല്‍ അതിസാഹസികമായി താഴെയിറക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീകുമാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡിക്‌സണ്‍ മാത്യു , മറ്റു ജീവനക്കാരായ രഞ്ജിത്ത്, ടോണി ജോസ്, പവിത്രന്‍, മധുപ്രസാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Home Bureaus Kunnamkulam തെങ്ങ് മുറിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം; യുവാവിനെ സാഹസികമായി രക്ഷിച്ച് അഗ്‌നി രക്ഷാ സേന