ചാവക്കാട് നഗരസഭയില്‍ 2024-2025 വര്‍ഷത്തെ ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. മത്സ്യവകുപ്പ് നടപ്പിലാക്കുന്ന 2024-2025 വര്‍ഷത്തെ ജനകീയമത്സ്യകൃഷിയുടെ ഭാഗമായി വിശാല കാര്‍പ്പ് മത്സ്യകൃഷിയാണ് നടത്തുന്നത്. പൊതുകുളങ്ങളിലും, സ്വകാര്യ കുളങ്ങളിലും കാര്‍പ്പ് മത്സ്യങ്ങളുടെ നിക്ഷേപം നടത്തി നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ ആര്.നായര്‍, മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ എം.ആര്.രാധാകൃഷ്ണന്, നഗരസഭ കൗണ്‍സിലര്‍മാരായ കെ.വി.സത്താര്‍, ആര്.എം.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.മത്സ്യകൃഷിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.