മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യത്തൊഴിലാളി മരിച്ചു. മലപ്പുറം കൂട്ടായി സ്വദേശി കുറിയന്‍ പുരക്കല്‍ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മകന്‍ 51 വയസ്സുള്ള ഷാഫിയാണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് 3 ന് മന്ദലാംകുന്ന് ആഴക്കടലില്‍ വച്ചാണ് ഹൃദയഘാതമുണ്ടായത്. തുടര്‍ന്ന് ചെറുവള്ളത്തില്‍ കരയില്‍ എത്തിച്ച ശേഷം ഷാഫിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച്ച രാവിലെ മരണം സംഭവിച്ചു. മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഷാഫി എസ് ടി യു വിന്റെ നേതാവാണ്. ഫാത്തിമ ഭാര്യയും ഫൈസല്‍, ഫാസില എന്നിവര്‍ മക്കളാണ്.