ചെറു മത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് പിടികൂടി

മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് ചെറു മത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മുനക്കക്കടവ് ചെറുവത്തൂര്‍ വീട്ടില്‍ ബാബുവിന്റെ സീ സ്റ്റാര്‍ ബോട്ടാണ് പിടിച്ചെടുത്തത്.

16 സെന്റീമീറ്റര്‍ താഴെയുള്ള 5000 കിലോ കോര മത്സ്യമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാര്‍ബറുകളിലും ഫിഷ് ലാന്റിംഗ് സെന്ററുകളിലും, അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ പി ഗ്രേസിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. ഉടമയില്‍ നിന്നും 98,000 രൂപ പിഴയിടാക്കി. പിടിച്ചെടുത്ത മത്സ്യങ്ങളെ പുറംകടലില്‍ ഒഴുക്കി കളഞ്ഞു.

ADVERTISEMENT