കേച്ചേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

കേച്ചേരി പെട്രോള്‍ പമ്പിനു സമീപം മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ എഴാംകല്ല് പുറ്റേക്കര സ്വദേശികളായ പനക്കല്‍ വീട്ടില്‍ ജോതിഷ് കുമാര്‍(55), മകന്‍ ആഷിഷ് (20), എരുമപ്പെട്ടി ആറ്റത്ര സ്വദേശികളായ ചിരിയങ്കണ്ടത്ത് ജെറിന്‍(20), പുലിക്കോട്ടില്‍ സാവോസ്(21), മുണ്ടൂര്‍ സ്വദേശി എലുവത്തിങ്കല്‍ ഷിബി(46) എന്നിവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT