കടവല്ലൂരില്‍ തെരുവുനായ ആക്രമണം. അഞ്ചു വയസ്സുകാരന് കടിയേറ്റു. കടവല്ലൂര്‍ അമ്പലംസ്റ്റോപ്പിന് സമീപം കോട്ടപ്പുറത്ത് സന്ദീപിന്റെ മകന്‍
ശ്രേയേഷിനാണ് കടിയേറ്റത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വീടിന് മുന്നില്‍ വച്ചാണ് നായയുടെ ആക്രമണം ഉണ്ടായത്.
കുട്ടിയെ ഉടന്‍തന്നെ പഴഞ്ഞി ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കടവല്ലൂര്‍ എന്‍.എസ്.എസ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രേയേഷ്.