കുന്നംകുളം സെന്റ് ലാസ്സറസ് പഴയ പള്ളിയില്‍ പരി. പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടികയറി

കുന്നംകുളം സെന്റ് ലാസ്സറസ് പഴയ പള്ളിയില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാം ഓര്‍മ്മപ്പെരുന്നാളിന് കൊടികയറി. ഫാദര്‍ ഗിവര്‍ഗീസ് ജോണ്‍സണ്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഏപ്രില്‍ 27, 28 തിയതികളിലാണ് പെരുന്നാളാഘോഷം. ശുശ്രുഷകള്‍ക്ക് ഫാദര്‍ മാത്യു എബ്രഹാം (പാമ്പാടി ദയറ മനേജര്‍ ) മുഖ്യ കാര്‍മീകത്വം വഹിക്കും ഏപ്രില്‍ 27 ഞായറാഴ്ച്ച വൈകിട്ട് 5.30 വൈശ്ശേരി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ നിന്നും ഭക്തി നിര്‍ഭര്‍മായ ഘോഷയാത്ര ആരംഭിച്ച് പഴയ പള്ളിയില്‍ എത്തിചേരും തുടര്‍ന്ന് സന്ധ്യ നമസ്‌കാരം, ധൂപ പ്രാര്‍ത്ഥന, അനുസ്മരണ സമേളനം ആശീര്‍വാദം, ഭക്ഷണം വിതരണവും ഉണ്ടാകും. തിങ്കളാഴ്ച്ച രാവിലെ 7 മണിക്ക് വിശുദ്ധ കുര്‍ബാന,കൈമുത്ത്. നേര്‍ച്ച തുടങ്ങിയവ ഉണ്ടായിരിക്കും. പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് വികാരി ഫാദര്‍ ഗിവര്‍ഗ്ഗീസ് ജോണ്‍സണ്‍.കൈ സ്ഥാനി ഷെറിന്‍പോള്‍ സി സെക്രട്ടറി ലിജോ ജനറല്‍ കണ്‍വീനര്‍ ഷെബിന്‍ ചെറുവത്തൂര്‍, ജോയിന്റ് കണ്‍വീനര്‍ കെ.സി കുരിയാക്കോസ് മറ്റു മനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കും.

ADVERTISEMENT