വാക സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍, ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷത്തിന് കൊടിയേറി. ജനുവരി 17, 18, തിയ്യതികളിലായാണ് ഇടവക ദേവാലയത്തിലെ തിരുനാള്‍ ആഘോഷിക്കുന്നത്. ഞായറാഴ്ച്ച രാവിലെ 6.15ന് ഇടവക വികാരി ഫാ. നിബിന്‍ തളിയത്ത് കാര്‍മ്മികനായി ദിവ്യബലി, ലദീഞ്ഞ് നൊവേന എന്നിവ നടന്നു. തുടര്‍ന്നാണ് തിരുന്നാള്‍ ആഘോഷത്തിന് നാന്ദി കുറിച്ച് കൊടിയേറ്റം നടന്നത്. കൊടിയേറ്റം മുതല്‍ തിരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ വൈകീട്ട് ദിവ്യബലി ലദീഞ്ഞ്, നൊവേന എന്നിവ നടക്കും.
ജനുവരി 17 ന് വൈകീട്ട് ആറിന് എളവള്ളി ഇടവക വികാരി ഫാ. ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ കാര്‍മ്മികനായി ദിവ്യബലിയും തുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ചയും, രൂപക്കൂട് എഴുന്നെള്ളിച്ച് വെയ്ക്കലും നടക്കും. തിരുന്നാള്‍ ദിവസമായ ജനുവരി 18 നു രാവിലെ 6.15 ന് ഫാ.സനീഷ് വടക്കൂട്ട് കാര്‍മ്മികനായി ദിവ്യബലിയും, 9.30 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും നടക്കും. ഫാ. റോജര്‍ വാഴപ്പിള്ളി മുഖ്യകാര്‍മ്മികനാകും. ഫാ. ജെയിംസ് കൊച്ചു പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവുമുണ്ടാകും. ഉച്ചയ്ക്ക് 2 മണിക്ക് കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അമ്പ് എഴുന്നെള്ളിപ്പുകള്‍ രാത്രി 11 മണിയോടെ ദേവാലയത്തിലെത്തി സമാപിക്കും.



