26.9 C
Kunnamkulam
Thursday, September 10, 2026
Home Bureaus Chavakkad സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനമാചരിച്ചു

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനമാചരിച്ചു

55

കേരള അഡ്വക്കേറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ഇരുപത്തിയാറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പതാകദിനം ആചരിച്ചു. ചാവക്കാട് കോടതി കവാടത്തിന് മുന്നില്‍ യൂണിറ്റ് പ്രസിഡന്റ് ടി.ആര്‍. അജിത് കുമാര്‍ പതാക ഉയര്‍ത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. ബിനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗണ്‍സില്‍ അംഗം പി. വിജീഷ്, ജില്ല കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം. ജലജാമണി, യൂണിറ്റ് സെക്രട്ടറി വിനോദ് കുമാര്‍ അകമ്പടി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി പി.ആര്‍. ഷാജി എന്നിവര്‍ സംസാരിച്ചു. മെയ് 9, 10 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന സമ്മേളനം നടക്കും.

ADVERTISEMENT
error: Content is protected !!