കണ്ടാണശ്ശേരി സെന്റ് ജോസഫ് ഇടവക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണ തിരുനാളിന് കൊടികയറി. മാര്‍ച്ച് 16 ഞായറാഴ്ചയാണ് തിരുന്നാളാഘോഷം. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അസി. ഡയറക്ടര്‍ ഫാ. ടെറിന്‍ മുള്ളക്കര തിരുനാള്‍ കൊടിയേറ്റകര്‍മ്മം നിര്‍വഹിച്ചു. തിരുന്നാള്‍ ദിനമായ മാര്‍ച്ച് 16 ഞായറാഴ്ച വൈകീട്ട് 5.30 ന് ആഘോഷമായ റാസ കുര്‍ബാന, വിശുദ്ധന്റെ രൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം, നേര്‍ച്ച ഭക്ഷണം എന്നിവ ഉണ്ടായിരിക്കും. തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ ഫെബിന്‍ കൂത്തൂര്‍, തിരുന്നാള്‍ കണ്‍വീനര്‍ ജോസ് പി എ, കൈക്കാരന്മാരായ ജോസ് സി എല്‍, വര്‍ഗീസ് പി കെ, സിജോ വാകയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.