വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് പള്ളിയില്‍ സംയുക്ത തിരുനാളിന് കൊടിയേറി

വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ഫൊറോനാ പള്ളിയിലെ പരിശുദ്ധ കര്‍മലമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത് തിരുനാളിന് കൊടികയറി. ജനുവരി 22,23,24,25 തീയതികളിലായാണ് സംയുക്ത തിരുനാള്‍ ആഘോഷം. ബുധനാഴ്ച വൈകീട്ട് പാട്ടുകുര്‍ബാനക്കും ലദീഞ്ഞ്, നൊവേന എന്നിവക്ക് ശേഷം പുത്തൂര്‍ ഫൊറോനാ വികാരി ഫാ ജോജു പനയ്ക്കല്‍ കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചു.

ADVERTISEMENT