മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് കൊടിയേറി

കുന്നംകുളം തെക്കേപ്പുറം ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് കൊടിയേറി. തന്ത്രി ഡോ. കരുമാത്ര വിജയന്റെ കാര്‍മ്മികത്വത്തില്‍ ഗിരീഷ് കുമാര്‍ ഗുരുപദം കൊടിയേറ്റി. മേല്‍ശാന്തി മനീഷ്, പ്രസിഡന്റ് രവി കര്‍ണ്ണംകോട്ട്, സെക്രട്ടറി കൃഷ്ണകുമാര്‍ വാഴപ്പുള്ളി, ക്ഷേത്രം ഊരാളന്‍ സുരേഷ് വടക്കത്ത്, ട്രഷറര്‍ മഹേഷ് മുത്താളി, വെളിച്ചപ്പാട് ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബുധനാഴ്ച്ച ഉത്സവ ബലി, വലിയ ഗുരുതി, വ്യാഴാഴ്ച്ച് പള്ളിവേട്ട, വെള്ളിയാഴ്ച്ച കാട്ടിലെ കുളത്തില്‍ ആറാട്ട് എന്നിവ ഉണ്ടാകും.*

ADVERTISEMENT