30.6 C
Kunnamkulam
Sunday, August 30, 2026
Home CCTV Desk നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 734 ആയി, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ്; മരണസംഖ്യ 734 ആയി, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

26

നേപ്പാളില്‍ വീണ്ടും പ്രളയമുന്നറിയിപ്പ്. ഭോട്ടെ കോശി നദിയില്‍ ജലനിരപ്പ് ഉയരുന്നു. പ്രളയമുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് റിപ്പോര്‍ട്ടര്‍ ടിവി സംഘം അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ നിരവധി പേരെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. ഇതിനിടെ നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 682 ആയി. നേപ്പാളില്‍ ഏകദേശം 2,426 പേരും ടിബറ്റിലെ ?ഗ്വിറോങ് കൗണ്ടിയില്‍ 554 പേരും ഉള്‍പ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നത്. കാണാതായവരില്‍ കുറഞ്ഞത് 540 പേര്‍ വിദേശ പൗരന്മാരാണ്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരാണെന്നാണ് വിവരം.മിന്നല്‍ പ്രളയത്തിന് പിന്നാലെ നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി ഒഴിവാക്കാന്‍ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. മുന്‍കൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. നേപ്പാളില്‍ 13 ജലവൈദ്യുത നിലയങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ഇതുവഴി ഉല്‍പ്പാദനത്തില്‍ 550 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. നേപ്പാളിന്റെ അപേക്ഷ നിലവിലെ ഉഭയകക്ഷി കരാറുകള്‍ പ്രകാരമാണെന്നാണ് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.ഇതിനിടെ നേപ്പാളില്‍ കുടുങ്ങിയ 36 അംഗ മലയാളി സംഘം കൊച്ചിയില്‍ തിരിച്ചെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുലര്‍ച്ചെ 2:15 നാണ് സംഘം കൊച്ചിയില്‍ എത്തിയത്. കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ച്ചത്തെ ടൂര്‍ പാക്കേജില്‍ നേപ്പാളിലേക്ക് പോയത്. കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ ഞെട്ടലിലാണിവര്‍. സമീപത്തെ അമ്പലത്തില്‍ കയറിയത് കൊണ്ട് മാത്രമാണ് ദുരന്തത്തില്‍ പെടാതിരുന്നതെന്ന് യാത്രാ സംഘത്തിലുള്ളവര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്.

 

ADVERTISEMENT
error: Content is protected !!