‘ലഹരി തുലയട്ടെ കളിക്കളങ്ങള്‍ ഉണരട്ടെ’ എന്ന ശീര്‍ഷകത്തില്‍ വന്നേരി വോളി ലവേഴ്‌സ് അസോസിയേഷന്‍ പുന്നയൂര്‍ക്കുളം നടത്തുന്ന ഫ്‌ളഡ് ലൈറ്റ് അന്തര്‍ജില്ലാ വോളിബോള്‍ ടൂര്‍ണമെന്റ് തുടക്കമായി. വന്നേരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ സി ഉസ്മാന്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. വന്നേരി വോളി ലവേഴ്‌സ് അസോസിയേഷന്‍ അഡൈ്വസറീ ബോര്‍ഡ് ചെയര്‍മാന്‍ പി പി ബാബുവിന്റെ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ മുസ്തഫ, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ ആര്‍ സാംബശിവന്‍, പെരുമ്പടപ്പ് പഞ്ചായത്ത് മെമ്പര്‍ അജീഷ, പുന്നയൂര്‍ക്കുളം പഞ്ചായത്ത് മെമ്പര്‍ അബു താഹിര്‍, പുന്നൂക്കാവ് ശാന്തി നേഴ്‌സിങ് ഹോം എംഡി ഡോക്ടര്‍ രാജേഷ് കൃഷ്ണന്‍, മൂത്തേടത് മുഹമ്മദ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.