‘സാഹോദര്യ പദയാത്ര’ സമാപിച്ചു

സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെല്‍ഫെയര്‍ പാര്‍ട്ടി ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖ് മണലി നയിച്ച പദയാത്ര സമാപിച്ചു. നാടിന്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടില്‍ നടത്തിയ സാഹോദര്യ പദയാത്ര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് മണലി സെന്ററില്‍ സമാപിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കെ.കെ.ഷാജഹാന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖ് മണലി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം നവാസ് എടവിലങ്ങ് മുഖ്യപ്രഭാഷണം നടത്തി. മെഹ്തി താജര്‍, അബ്ദുള്‍ വാഹിദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT