ഒറ്റപ്പിലാവില്‍ തണത്തറ പാലത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ ഫോറന്‍സിക്ക് വിഭാഗവും പോലീസും പരിശോധന നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ പാലവളപ്പില്‍ ഹൈദരാലിയുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തേക്കാണ് അജ്ഞാതന്‍ സ്‌ഫോടക വസ്തു എറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഹൈദരാലി കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്നുതന്നെ പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിരുന്നു.
Home Bureaus Perumpilavu ഒറ്റപ്പിലാവില്‍ കൃഷിയിടത്തിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; ഫോറന്‍സിക്ക് പരിശോധന നടത്തി