കടങ്ങോട് കിണറ്റില്‍ വീണ കുറുനരിയെ എരുമപ്പെട്ടി വനപാലകര്‍ രക്ഷപ്പെടുത്തി. കടങ്ങോട് പഞ്ചായത്ത് നാലാം വാര്‍ഡ് തെക്കുമുറി പൊയ്യത്ര മാധവന്റെ വീട്ടു കിണറ്റിലാണ് കുറുനരി വീണത്. ഞായറാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. രാവിലെ എരുമപ്പെട്ടി ഫോറസ്റ്റ് ഉെേദാഗസ്ഥരും വാര്‍ഡ് മെമ്പര്‍ അഭിലാഷ് കടങ്ങോട്, സത്യന്‍, അഭിഷേക്, ഷണ്മുഖന്‍, ഉണ്ണികൃഷ്ണന്‍, ബാബു എന്നിവരും വനപാലകരും ചേര്‍ന്ന് കുറുനരിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു.