ചാലിശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ 1983- 84 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ത്ഥികള്‍ സ്കൂളിന് 50 കസേരകള്‍ നല്കി. സ്കൂള്‍ പ്രധാനധ്യാപിക
പി. ചിത്ര , പി ടി എ പ്രസിഡന്റ് പി.വി. രജീഷ് കുമാര്‍ എന്നിവര്‍ കസേരകള്‍ ഏറ്റുവാങ്ങി. കഴിഞ്ഞ ജനുവരിയില്‍ 1983-84 എസ്.എസ് എല്‍ സി ബാച്ച് പൂര്‍വവിദ്യാര്‍ത്ഥികള്‍ സുകൃതം എന്ന പേരില്‍ 41 വര്‍ഷങ്ങള്‍ക്ക് ശേഷം സ്കൂള്‍ മുറ്റത്ത് ഒത്ത് ചേര്‍ന്നിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രസിഡന്റ് ടി.കെ ബാലന്, സെക്രട്ടറി എം.വി. ബേബി, രക്ഷാധികാരി ഷിജോയ് തോലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Home Bureaus Perumpilavu ചാലിശേരി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിന് കസേരകള്‍ നല്കി പൂര്‍വവിദ്യാര്‍ത്ഥികള്‍