31.3 C
Kunnamkulam
Thursday, September 3, 2026
Home Bureaus Chavakkad മണത്തല ശ്രീചിത്ര ആയുര്‍വേദയുടെ സ്ഥാപകദിന ആഘോഷങ്ങള്‍ക്ക് തുടക്കം

മണത്തല ശ്രീചിത്ര ആയുര്‍വേദയുടെ സ്ഥാപകദിന ആഘോഷങ്ങള്‍ക്ക് തുടക്കം

19

ചാവക്കാട് മണത്തല ശ്രീചിത്ര ആയുര്‍വേദയുടെ സ്ഥാപകദിനത്തില്‍ 7 ദിവസം നിണ്ടുനില്‍കുന്ന ആഘോഷത്തിന് തുടക്കം കുറിച്ചു. ശ്രീചിത ആയുര്‍ യോഗ തീരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ശ്രീചിത്ര ആയുര്‍വേദട ചെയര്‍മാന്‍ ഡോ. പി.വി. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.സഖ്യം 2026 ന്റെ ചീഫ് പാട്രണും യൂണിവേഴ്‌സല്‍ പീസ് ഫൗണ്ടേഷന്‍ സ്ഥാപകനും, ആഗോള സമാധാന അംബാസഡറുമായ ഗുരുമഹാന്‍ ഉദ്ഘാടനം ചെയ്തു. എവയറിന്റെ ന്റെ സ്ഥാപകനും, ചെയര്‍മാനുമായ മാധവന്‍ ജി മുഖ്യാതിഥിയായി. സ്മൃതി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും, മുന്‍ വി പി എസ് വി ആയുര്‍വേദ കോളേജ് പ്രൊഫസറുമായ ഡോ. ദിലീപ് കുമാര്‍. കെ.വി, ശ്രീ ചിത്ര വൈസ് പ്രസിഡന്റ് ആര്‍ രവിവര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥാപകദിനത്തിന്റെ ഭാഗമായി സഖ്യം 2026 മെഡിസിന്‍, മൂവ്‌മെന്റ്, ആന്റ് മെലഡി എന്ന പേരില്‍ 7 ദിവസം നിണ്ടു നില്‍കുന്ന വര്‍ക്ക്‌ഷോപ്പും ഉണ്ടാവും. അയൂര്‍വേദം,കളരി , യോഗ, സംഗീത ചികിത്സ എന്നീ വിഷയങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് സെമിനാറും സംഘടിപ്പിക്കും.

ADVERTISEMENT
error: Content is protected !!