നക്ഷത്രയ്ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. ചമ്മന്നൂര്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗം സൗജന്യമായി നല്കിയ സ്ഥലത്താണ് കുന്നംകുളം ചിറളയം ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി നക്ഷത്രയ്ക്ക് വീടൊരുങ്ങുന്നത്. നക്ഷത്രയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥയറിഞ്ഞാണ് ചമ്മന്നൂര്‍ മഹല്ല് ജമാത്ത് കമ്മിറ്റി അംഗം വീട് നിര്‍മ്മിക്കാനായി സ്ഥലം സൗജന്യമായി നല്‍കിയത്. ബഥനി ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജ്മെന്റും, പിടിഎ കമ്മിറ്റിയും ചേര്‍ന്നാണ് സ്നേഹവീട് നിര്‍മ്മിച്ച് നല്‍കുന്നത്. ചമ്മന്നൂര്‍ മഹല്ല് പ്രസിഡന്റ് അറക്കല്‍ അബ്ദുല്‍ ഗഫൂര്‍, സ്കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ സ്റ്റാര്‍ലിറ്റ് എസ് ഐ സി, പിടിഎ പ്രസിഡന്റ് പ്രസാദ് സി പുലിക്കോടന്, ഹസ്സന് തളികശ്ശേരി എന്നിവര്‍ ചേര്‍ന്ന് തറക്കല്ലിടല്‍ കര്‍മ്മം നടത്തി.