കുന്നംകുളം ആര്‍ത്താറ്റ് സ്മൃതിപതം ഡിമെന്‍ഷ്യ സെന്ററില്‍ നടത്തിയ സൗജന്യ മറവി രോഗ പരിശോധന ക്യാമ്പിന് ഡോ. അഞ്ചു കൃഷ്ണ നേതൃത്വം വഹിച്ചു. ഡിമന്‍ഷ്യ രോഗികള്‍ക്കായുള്ള ചികിത്സയും മരുന്നും മറ്റു ആവശ്യ സാധനങ്ങളും വിതരണം ചെയ്തു. തൃശൂര്‍ സെന്റ് മേരീസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളായ കൃഷ്ണയും സംഘവും രോഗപരിചാരകര്‍ക്കായുള്ള പരിശീലനവും നടത്തി. ഡിമെന്‍ഷ്യ ഡേ കെയര്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റർ സുരേഷ് കുമാര്‍ സംസാരിച്ചു. ക്യാമ്പില്‍ ഡിമെന്‍ഷ്യ ബാധിതരും കുടുംബാംഗങ്ങളും അടക്കം 40 ഓളം പേര്‍ പങ്കെടുത്തു.