സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും രക്തദാന സേന രൂപീകരണവും നടത്തി

കരിക്കാട് ഭട്ടിമുറി മഹാത്മ സാംസ്‌കാരിക വേദിയും,മെറ്റ് കെയര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കും സംയുക്തമായി സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും രക്തദാന സേന രൂപീകരണവും നടത്തി. മഹാത്മ സംസ്‌കാരിക വേദിയുടെ പ്രസിഡണ്ട് കെ.കെ. രതീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് പോര്‍ക്കുളം പഞ്ചായത്ത് ഹോമിയോ ഡോക്ടര്‍ സ്മിത ജോസഫ് ഉദ്ഘാടനം ചെയ്തു. മെറ്റ് കെയര്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ക്ലിനിക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ റഫീക് മുഖ്യാതിഥിയായി. ചടങ്ങില്‍ ധനിത ഷാജി, പി.വി.സുധീഷ് , കവിത പ്രേംരാജ്, നിവാഷ് , രതീഷ്.പി.കെ എന്നിവര്‍ സംസാരിച്ചു. നൂറിലധികം ആളുകള്‍ ഉള്‍പ്പെടുന്ന രക്തദാനസേന ഗ്രൂപ്പും രൂപികരിച്ചു.

ADVERTISEMENT