കോട്ടോല്‍ മഹല്ല് സെന്‍ട്രല്‍ ജുമാമസ്ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ സൗജന്യമായി കരിയര്‍ ഗൈഡന്‍സും, മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. പ്രശസ്ത കരിയര്‍ കൗണ്‍സിലറും, ലൈഫ് കോച്ചുമായ ജമാലുദ്ദീന്‍ മാളിക്കുന്ന് ക്ലാസ്സിന് നേതൃത്വം നല്‍കി. നൂറോളം വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും പങ്കെടുത്തു. ചടങ്ങില്‍വെച്ച് പത്താം ക്ലാസ്സ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മഹല്ല് പരിപാലന സമിതിയുടെ മൊമെന്റോ വിതരണം ചെയ്തു. ചടങ്ങിന് പ്രസിടണ്ട് വി.എ. ഉമ്മര്‍ മൗലവി, മഹല്ല് ഖത്വീബ് മുജീബ് റഹിമാന്‍ യമാനി, സെക്രട്ടറി എം.എം ഇബ്രാഹിം മുസ്ല്യാര്‍, ഖജാന്‍ജി കെ.എ ഷാഹു, മിഷന്‍ കോഓഡിനേറ്റര്‍മാരായ അഡ്വ വി.സി ലത്തീഫ്, ഉമ്മര്‍ കടങ്ങോട്, എന്നിവര്‍ നേത്യത്വം നല്‍കി.