ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കുന്നംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ പീലക്‌സിനോസ് ചാരിറ്റീസിന്റെയും, എ.എല്‍.പി.എസ് വൈലത്തൂര്‍ ഈസ്റ്റിന്റേയും സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ ഓള്‍ഡ് ഏജ് ഹോമില്‍ നടന്ന ക്യാമ്പ് വാര്‍ഡ് മെംബര്‍ എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ദിവ്യദര്‍ശന്‍ ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തേല്‍ അദ്ധ്യക്ഷത വഹിച്ചു. എ.എല്‍.പി സ്‌കൂള്‍ വൈലത്തൂര്‍ ഈസ്റ്റ് ഹെഡ്മാസ്റ്റര്‍ ജിയോ ജോര്‍ജ് വി., ഫാ. ബിജു എടയാളിക്കുടിയില്‍, റ്റോംസ്.എ. ജോസ് എന്നിവര്‍ സംസാരിച്ചു. ദന്ത പരിശോധന ക്യാമ്പിന് ഡോ. റെജീഷ് റ്റി.ഐ, ഡോ. ഡെറിക്ക് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. ദിവ്യദര്‍ശന്‍ ഓള്‍ഡ് ഏജ് ഹോമിലെ അന്തേവാസികള്‍ക്കും പരിശോധന ക്യാമ്പില്‍ പങ്കെടുത്ത പ്രദേശവാസികള്‍ക്കും മരുന്നുകളും, ഡെന്റല്‍ കെയര്‍ കിറ്റുകളും സൗജന്യമായി നല്‍കി.