നായരങ്ങാടി യൂത്ത് ഫോഴ്‌സ് ആര്‍ട്ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. മൂന്നാംകല്ല് എ.ബി.എസ്. മദ്രസയില്‍ നടത്തിയ ക്യാമ്പില്‍ പരിശോധനയ്ക്ക് ഡോ.ആകാശ്, അതുല്‍, മെഹനാസ്, അശ്വതി, സിഗിത്, ദേവിക എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് പ്രത്യേകം നിര്‍ദ്ദേശങ്ങളും നല്‍കി. ക്രമീകരണങ്ങള്‍ക്ക് ഷിറാസ്, ഷാന്‍ മുഹമ്മദ്, റസിന്‍, സൈനുല്‍ ആബിദ്, ഷുഹൈബ് എന്നിവര്‍ നേതൃത്യം നല്‍കി.