പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം കാട്ടകാമ്പാലിന്റെയും, രണധാര കലാ കായിക സാംസ്കാരിക വേദിയുടെയും നേതൃത്വത്തില്‍ ആര്യ ഐ കെയര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കുന്നംകുളത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കാട്ടകാമ്പാല്‍ ഇ.എം.എല്‍.പി സ്കൂളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ ടീച്ചര്‍ നിര്‍വഹിച്ചു. ആര്യ ഐ കെയര്‍ ഹോസ്പിറ്റലിലെ ഡോ. സൂര്യ സുരേന്ദ്രന് ക്യാമ്പ് നയിച്ചു. കാട്ടകാമ്പാല്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് റീഡിങ് റൂം സെക്രട്ടറി എം.ബി സതീശന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷീജ സുഗതന്, വായനശാല വൈസ് പ്രസിഡണ്ട് എം കെ സോമന് , രണധാര സെക്രട്ടറി ലെനിന് വി എസ് തുടങ്ങിയവര്‍ സംസാരിച്ചു. നൂറോളം പേര് പങ്കെടുത്ത ക്യാമ്പിന് ക്ലബ് അംഗങ്ങള്‍ നേതൃത്വം നല്കി.