സിതാര ചിറമനേങ്ങാടും ദൃശ്യം ഐ. കെയര്‍ ഹോസ്പിറ്റല്‍ ചാവക്കാടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ചിറമനെങ്ങാട് സിതാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബില്‍ വെച്ച് നടന്ന ക്യാമ്പില്‍ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളും മെമ്പര്‍മാരും നേതൃത്വം നല്‍കി. ക്ലബ്ബ് അംഗങ്ങളും നാട്ടുകാരുമുള്‍പ്പെടെ നൂറില്‍പ്പരം ആളുകള്‍ പങ്കെടുത്തു.