അരിയന്നൂര്‍ പുലരി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കേച്ചേരി കിരണം ഐ ഹോസ്പിറ്റലുമായി സഹകരിച്ച് അരിയന്നൂര്‍ ചില്‍ഡ്രന്‍സ് ലൈബ്രറി ഹാളില്‍ നടന്ന നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം പി കെ അസീസ് നിര്‍വ്വഹിച്ചു. പുലരി ക്ലബ്ബ് പ്രസിഡണ്ട് എം.പി. പ്രജിത്ത് അദ്ധ്യക്ഷനായി.ചില്‍ഡ്രന്‍സ് ലൈബ്രറി സെക്രട്ടറി പി.ദിഗേഷ്, പുലരി ക്ലബ്ബ് സെക്രട്ടറി പി. വിനായക്,വൈസ് പ്രസിഡണ്ട് വിശാഖ് രവി, ക്ലബ് അംഗം നിഖില്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. നൂറിലേറെ പേര്‍ ക്യാമ്പില്‍ പരിശോധന നടത്തി.