പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ആരംഭിച്ചു

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ആരംഭിച്ചു.അകലാട് എം ഐ സി സ്‌കൂളില്‍ ആരംഭിച്ച ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.കെ അറാഫത്ത് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ചിതു രാജേഷ്, മുജീബ് റഹ്‌മാന്‍, സെലീന നാസര്‍, ഫുട്‌ബോള്‍ പരിശീലകന്‍ അനസ് എന്നിവര്‍ സംസാരിച്ചു. പങ്കെടുക്കുന്ന കുട്ടികളില്‍നിന്ന് തെരഞ്ഞെടുക്കുന്ന 25 കുട്ടികള്‍ക്കാണ് സ്ഥിരമായി പരിശീലനം നല്‍കുക.

 

ADVERTISEMENT