പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റ് കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എല്ലാമാസവും നടത്തി വരുന്ന സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും കുടുംബസംഗമവും അര്‍ഹതപ്പെട്ടവര്‍ക്കുള്ള കിറ്റ് വിതരണവും സംഘടിപ്പിച്ചു. കാരുണ്യം കോണ്‍ഫ്രന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ കാരുണ്യം ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പില്‍ അധ്യക്ഷത വഹിച്ചു. മോട്ടിവേഷന്‍ സ്പീക്കര്‍ ഹിജ്‌ലാല്‍ ക്ലാസ് എടുത്തു. ഹോമിയോ മെഡിക്കല്‍ ക്യാമ്പില്‍ ഹോമിയോ ഡോക്ടര്‍ ജമാലുദ്ധീന്റെ നേതൃത്തില്‍ ഡോക്ടര്‍ മിസിരിയ ഡോക്ടര്‍ ഷെമീമ എന്നിവര്‍ രോഗികളെ പരിശോധിച്ചു.
നൂറില്‍ അധികം രോഗികള്‍ക്ക് എല്ലാമാസവുീ പരിശോധനയും മരുന്നും തികച്ചും സൗജന്യമായാണ് നല്‍കുന്നത്. മരുന്ന് വിതരണത്തിന് കാരുണ്യം ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍, വൈസ് ചെയര്‍മാന്‍ ശരീഫ് എന്നിവര്‍ നേതൃത്ത്വീ നല്‍കി. അര്‍ഹതപ്പെട്ട ആളുകള്‍ക്കുള്ള ഭക്ഷണകിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. ജോയിന്‍ സെക്രട്ടറി മനാഫ് വീട്ടിലവളപ്പില്‍, എം വി മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.



