ഗുരുവായൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു

സൊസൈറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡീപോള്‍ ഗുരുവായൂര്‍ സെന്റ് ആന്റണീസ് കോണ്‍ഫ്രന്‍സും ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ ഗുരുവായൂര്‍ ചാപ്റ്ററും തിരുവെങ്കിടം നീതി മെഡിക്കല്‍സും ചേര്‍ന്ന് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി ശതാബ്ദി ഹാളില്‍ ഓഗസ്റ്റ് 3 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് നാലര വരെ നടത്തുന്ന മെഡിക്കല്‍ ക്യാമ്പ്, ഇടവക വികാരി ഫാദര്‍ സെബി ചിറ്റാട്ടുകര ഉദ്ഘാടനം ചെയ്യും. സൗജന്യ രോഗ പരിശോധനയും ഹോമിയോ മരുന്ന് വിതരണവും വിവിധ മഴക്കാല രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകളുടെ വിതരണവും ഉണ്ടാകും. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റു വിവരങ്ങള്‍ക്കും 77 36 86 83 96, 62 82 37 08 51 നമ്പരുകളില്‍ ബന്ധപ്പെടുക.

ADVERTISEMENT