സൗജന്യ എല്‍ ഇ ഡി ബള്‍ബ് വിതരണം നടത്തി

കോട്ടോല്‍ ദളിത് കോളനിയിലെ കുടുംബങ്ങള്‍ക്ക് എല്‍ ഇ ഡി ബള്‍ബുകള്‍ സൗജന്യമായി വിതരണം ചെയ്തു. വിമന്‍സ് ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജിലെ ഫിസിക്‌സ് വിഭാഗം വിദ്യാര്‍ഥികള്‍ ഉന്നത ഭാരത് അഭിയാന്റെ നേതൃത്വത്തില്‍ കോട്ടോല്‍ ദളിത് നഗറായ നായാടി നഗര്‍ സന്ദര്‍ശിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച എല്‍ ഇ ഡി ബള്‍ബുകള്‍ പത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. ഫിസിക്‌സ് വിഭാഗം മേധാവി കെ വി നാദിയ ദളിത് നഗര്‍ നിവാസിയായ വിസി സാവിത്രിക്ക് ബള്‍ബ് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യാപികയായ ശാകിറ, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT