കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂള്‍ പി.ടി.എ. ജീവകാരുണ്യ സംഘടനയായ മാക്‌സ് ഡ്രീം ഫൌണ്ടേഷന്‍, ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി എന്നിവയും പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ സെമിനാറും സംഘടിപ്പിക്കുന്നു. ജൂലൈ 26-ാം തീയതി രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ സ്‌കൂളില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ ദന്തരോഗം, നേത്രരോഗം, കാര്‍ഡിയോളജി, പല്‍മനോളജി (അലര്‍ജി), ആയുര്‍വേദം ജനറല്‍ മെഡിസിന്‍ വിഭാഗം, തുടങ്ങി മെഡിക്കല്‍ രംഗത്തെ വിവിധ ഡോക്ടര്‍മാരുടെയും സേവനങ്ങളും, ബ്ലഡ് ടെസ്റ്റ്, ജനറല്‍ ചെക്ക് അപ്പ് തുടങ്ങി വിവിധ ടെസ്റ്റുകളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാകും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. രജിസ്‌ട്രേഷന് : 995462224, 9446988412 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.