സിസിടിവിയും കുന്നംകുളം ദയറോയല്‍ ആശുപത്രിയും ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി

സിസിടിവിയും കുന്നംകുളം ദയറോയല്‍ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സിസിടിവി ജീവനക്കാര്‍ക്കായാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. ദയറോയല്‍ ആശുപത്രിയില്‍ നടന്ന ക്യാമ്പില്‍ ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പള്‍മനോളജി, ഡെന്റ്ല്‍ എന്നീ വിഭാഗങ്ങളിലായിരുന്നു പരിശോധന. ഡോക്ടര്‍ രാജേഷ്, ഡോക്ടര്‍ മുഹമദ്ദ് ഫൈസല്‍, ഡോക്ടര്‍ ഷമീന, ഡോക്ടര്‍ ഹരിപ്രിയ ഹരിലാല്‍, ഡോക്ടര്‍ ഗ്രിഗറി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

ADVERTISEMENT